ബെയ്ജിംഗ്|
WEBDUNIA|
Last Modified ശനി, 22 മാര്‍ച്ച് 2014 (10:19 IST)
PRO
കല്‍ക്കരി ഖനിയിലുണ്ടായ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ചൈനയില്‍ നാലുപേര്‍ മരിച്ചു. ഒന്‍പത് തൊഴിലാളികളെ കാണാതായി.
വെള്ളിയാഴ്ച രാത്രിയാണ് ഹെനന്‍ പ്രവിശ്യയിലെ റുസൗ നഗരത്തിലെ ഖനിയില്‍ വാതകചോര്‍ച്ച ഉണ്ടായത്. 250 തൊഴിലാളികള്‍ അപകടം നടന്ന സമയത്ത് ഖനിയില്‍ ജോലി ചെയ്തിരുന്നു.
കാണാതായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.