കലിഫോര്‍ണിയ: സൈന്യം രംഗത്ത്

ലോസ് ഏഞ്ചത്സ്| WEBDUNIA|
അമേരിക്കയിലെ കലിഫോര്‍ണിയില്‍ രണ്ട് ദിവസമായി പടരുന്ന തീയണക്കാന്‍ ദേശീയ സുരക്ഷ സേനയിലെ 1500 സൈനികര്‍ സ്ഥലത്തെത്തി. കലിഫോര്‍ണിയന്‍ ഗവര്‍ണര്‍ ആര്‍നോള്‍ഡ് ഷ്വസ്നഗറാണ് രക്ഷാപ്രവര്‍ത്തനത്തിനായി സൈനികരെ നിയോഗിക്കാന്‍ ഉത്തരവിട്ടത്.

ഞായറാഴ്ച മുതല്‍ പടര്‍ന്നു പിടിച്ച തീയില്‍ ആയിരക്കണക്കിന് വീടുകള്‍ ചാരമായി. സാന്‍ ഡിയാഗൊ കൌണ്ടിയില്‍ മാത്രം രണ്ടര ലക്ഷത്തോളം ജനങ്ങളാണ് വീടൊഴിഞ്ഞു പോയിരിക്കുന്നത്. ശക്തമായ കാറ്റും തീ പടരാന്‍ ഏറെ അനുകൂലമായിരിക്കുകയാണ്.

മാലിബുവില്‍ വൈദ്യുത കമ്പിയില്‍ ഉണ്ടായ തീപ്പൊരിയാണ് കലിഫോര്‍ണിയ സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ വന്‍ തീപ്പിടുത്തമായി മാറിയത്. പെപ്പെര്‍ഡൈന്‍ സര്‍വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഒഴിഞ്ഞു പോയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :