കറാച്ചിയില്‍ സ്ഫോടനം; ഏഴ് മരണം

കറാച്ചി| WEBDUNIA|
PRO
പാക്കിസ്ഥാനിലെ പ്രധാന പട്ടണങ്ങളിലൊന്നായ കറാച്ചിയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം ഏഴുപേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ക്കു പരിക്കേറ്റു.

പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കറാച്ചിയിലെ ഫെഡറല്‍ ബി മേഖലയിലെ ആഞ്ചോളിയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍സൈക്കിളിലാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :