കര്‍ദാഷിയാന്റെ വിവാഹ വേദി ഏത്?

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
യുഎസ് ടിവി റിയാലിറ്റി താരം കിം കര്‍ദാഷിയാന്‍ വിവാഹിതയാവുന്നു. കര്‍ദി അതിഥികളെ ക്ഷണിച്ചും തുടങ്ങി. പക്ഷേ, ക്ഷണം ലഭിച്ചവര്‍ക്ക് ആര്‍ക്കും വിവാഹ വേദി എവിടെയെന്ന് അറിയില്ല!

ഓഗസ്റ്റ് 30 ന് ആണ് കര്‍ദാഷിയാനും ബാസ്കറ്റ് ബോള്‍ താരമായ ക്രിസ് ഹംഫ്രീസും തമ്മിലുള്ള വിവാഹം നടക്കുക. പണക്കൊഴുപ്പ് ആവോളം പ്രദര്‍ശിപ്പിക്കുന്ന ഒരു ചടങ്ങായിരിക്കണം ഇതെന്നാണ് മുപ്പതുകാരി താരത്തിന്റെ ആഗ്രഹം. ചെലവ് വധുവും വരനും പങ്കിട്ട് എടുക്കാമെന്ന ധാരണയും ആയിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിന്റെ ആര്‍ഭാടത്തെ കുറിച്ചു വരെ തീരുമാനമെടുത്ത കര്‍ദാഷിയാന്‍ അതിഥികളെ ക്ഷണിക്കുന്നതില്‍ തെറ്റില്ല. ആയിരത്തോളം പേരെ ഇതിനോടകം ക്ഷണിച്ചു കഴിഞ്ഞു. അതിലും തെറ്റില്ല. എന്നാല്‍, വിവാഹ വേദി എവിടെന്ന് പറയാതെ ഇതെന്തു ക്ഷണം എന്നാണ് ചോദ്യം!

കര്‍ദാഷിയാന്‍ തന്റെ ആര്‍ഭാട വിവാഹത്തിന് കര്‍ശനമായ സ്വകാര്യത ഉറപ്പുവരുത്താനാണ് ലക്‍ഷ്യമിടുന്നത് എന്നാണ് സൂചന. അതിനാല്‍, വിവാഹ വേദിയെ കുറിച്ച് കുറച്ച് സസ്പെന്‍സ് ഒക്കെ ആകാമെന്നായിരിക്കും താരത്തിന്റെ മനോഗതം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :