ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ്; പൊണ്ണത്തടിയന്മാര്‍ പുറത്തിരിക്കേണ്ടിവരും

ഓസ്ട്രേലിയയ്ക്കും ഇഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കര്‍ശന നിബന്ധനകളാണ് റസ്റ്റോറന്റ് മുന്നോട്ട് വയ്ക്കുന്നത

ടോക്കിയോ, ജപ്പാന്‍, നഗ്ന റസ്റ്റോറന്റ് Tokkio, Jappan, Naked Restorent
ടോക്കിയോ| rahul balan| Last Updated: ശനി, 11 ജൂണ്‍ 2016 (14:32 IST)
ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കര്‍ശന നിബന്ധനകളാണ് റസ്റ്റോറന്റ് മുന്നോട്ട് വയ്ക്കുന്നത്.

അമിത ഭാരമുള്ളവര്‍ക്ക് റെസ്റ്റോറന്റില്‍ പ്രവേശനം അനുവദിക്കില്ല. 18 നും 60 നും ഇടയിലാണ് റെസ്റ്റോറന്റിനുള്ളില്‍ കടക്കാനുള്ള പ്രായം. റെസ്റ്റോറന്റിനുള്ളില്‍ പ്രവേശിച്ച ശേഷം വസ്ത്രങ്ങള്‍ ഉടന്‍ അഴിച്ചു മാറ്റണം. എന്നാല്‍ റെസ്റ്റോറന്റ് അനുവദിച്ചു നല്‍കുന്ന പേപ്പര്‍ നിര്‍മ്മിത അടിവസ്ത്രം
ധരിക്കാവുന്നതാണ്.

ഭാരം അളക്കാനായി പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ആള്‍ക്കാരുടെ ഭാരം അളന്ന് പരിശോധിക്കും. റെസ്റ്റോറന്റ് നിശ്ചയിച്ചിട്ടുള്ള ഭാരത്തിന് മുകളിലാണെങ്കില്‍ പ്രവേശനം വിലക്കും. റെസ്‌റ്റോറന്റിനകത്ത് കടന്നാല്‍ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിടണം. ക്യാമറയും ഉപയോഗിക്കാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംങ്ങ് വഴി 80,000 രൂപ അടച്ചാല്‍ പ്രവേശനം ലഭിക്കും. ജൂലൈ 29 നാണ് റെസ്റ്റോറന്റ് തുറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :