ഓസ്ട്രേലിയയില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി

മെല്‍ബണ്‍| WEBDUNIA| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (14:43 IST)
PRO
ഓസ്ട്രേലിയയില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി. ഓസ്ട്രേലിയയ്ക്ക് സമീപമുള്ള ക്രിസ്മസ് ഐലന്‍ഡിലാണ് അപകടം നടന്നത്.

ഓ‍സ്ട്രേലിയയില്‍ കുടിയേറാന്‍ പുറപ്പെട്ട 105 അഭയാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബോട്ട്‌ ക്രിസ്മസ്‌ ഐലന്‍ഡിന്‌ 220 കിലോമീറ്റര്‍ അകലെ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. ബോട്ട് മുങ്ങുവാന്‍ കാരണം എന്താണെന്ന് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഓസ്ട്രേലിയന്‍ കപ്പലുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. മരണസംഖ്യ എത്രത്തോളമാണെന്ന് ഇതുവരെ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :