ഓസ്ട്രേലിയ: സ്ത്രീകളെ മോചിപ്പിച്ചു

കാന്‍ബറ| WEBDUNIA| Last Modified ശനി, 8 മാര്‍ച്ച് 2008 (12:48 IST)
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കടത്തുന്ന സംഘത്തെ പിടികൂടിയതായി ഓസ്ട്രേലിയന്‍ പൊലീസ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സിഡ്നിയിലെ വേശ്യാലയങ്ങളില്‍ നിന്ന് 10 ദക്ഷിണ കൊറിയന്‍ സ്ത്രീകളെ മോചിപ്പിച്ചതായും പൊലീസ് അറിയിച്ചു.

അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഓസ്ട്രേലിയയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയായിരുന്നുവെന്നാണ് പൊലീ‍സ് ഭാഷ്യം.വേശ്യാലയങ്ങളില്‍ ദിവസം 20 മണിക്കൂര്‍ വരെ ഇവരെ ജോലി ചെയ്യിപ്പിച്ചിരുന്നു.

സ്ത്രീകള്‍ വേശ്യാവൃത്തി ചെയ്യാന്‍ തയാറായാണ് ഓസ്ട്രേലിയയിലെത്തിയത്.എന്നാല്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഓസ്ട്രേലിയയില്‍ എത്തിയ ഉടന്‍ സ്ത്രീകളുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും മനുഷ്യക്കടത്ത് സംഘം പിടിച്ച് വാങ്ങും.

ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിധേയമാണ്.എന്നാല്‍,സ്ത്രീകളെ ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്ന് മോചിപ്പിക്കാനായി 1999ല്‍ നിയമം നടപ്പിലാക്കിയിട്ടുണ്ട്.

വേശ്യാലയങ്ങളില്‍ ചൈന, ജപ്പാന്‍, കൊറിയ രാജ്യങ്ങളില്‍ നിന്നുളള സ്ത്രീകളാണ് ഏറെയുമെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.ആഴ്ചാവസാനങ്ങളില്‍ നിരവധി ഏഷ്യക്കാരായ പുരുഷന്മാര്‍ വേശ്യാലയങ്ങളില്‍ സന്ദേര്‍ശനം നടത്താറുണ്ടത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :