ഓട്ടിസം ബാധിച്ച ജാപ്പനീസ് കൗമാരക്കാരന്‍െറ നോവലിന് ബ്രിട്ടനില്‍ മികച്ച പ്രതികരണം

ലണ്ടന്‍| WEBDUNIA|
PRO
PRO
ഓട്ടിസം ബാധിച്ച ജാപ്പനീസ് കൗമാരക്കാരന്‍െറ നോവലിന് ബ്രിട്ടനില്‍ മികച്ച വില്‍പന. 13കാരനായ എഴുതിയ ‘ദ റീസന്‍ ഐ ജംപ്’ എന്ന കൃതിയാണ് പ്രസിദ്ധീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ റെക്കോഡ് വില്‍പനയിലെത്തിയത്. സ്വന്തം കൃതിയുടെ മികച്ച വില്‍പന കണ്ട് ഹിഗാഷിദ അദ്ഭുതപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. രോഗബാധിതരുടെ വേദനയെ ചെറുകഥകളായി അവതരിപ്പിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ കൃതി. ഓട്ടിസത്തെക്കുറിച്ചുള്ള മിത്തുകള്‍ തൂത്തെറിയണമെന്ന സന്ദേശമാണ് ഈ രചനയിലൂടെ എഴുത്തുകാരന്‍ നല്‍കുന്നത്.

രോഗം കഴിവില്ലായ്മയായി മറ്റുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്. രോഗികളോട് സഹകരിക്കാനും വിസമ്മതിക്കുന്നുണ്ട്. സംസാരിക്കാന്‍ കഴിയാത്ത തനിക്ക് ചിന്തിക്കാന്‍ കഴിയും. തന്‍െറ വാക്കുകള്‍ എഴുത്തിലൂടെ മറ്റുള്ളവരിലെത്തിക്കാനുമാവുമെന്ന് രചനയിലൂടെ താന്‍ തെളിയിച്ചിരിക്കുകയാണ്. താന്‍ ചിന്തിക്കുന്നത് നോവല്‍രചന ലോകവുമായി ബന്ധപ്പെടാനുള്ള വഴിയാണെന്നാണ്. അങ്ങനെയാണ് താനൊരു എഴുത്തുകാരനായി മാറിയതെന്ന് നോകി ഹിഗാഷിദ ബ്ളോഗില്‍ എഴുതി.

അഞ്ചാം വയസ്സിലാണ് ഹിഗാഷിദക്ക് ഓട്ടിസം കണ്ടത്തെിയത്. തെക്കന്‍ ടോക്യോവിലെ കിമിസ്തു നഗരത്തിലെ സ്കൂളില്‍ ചേര്‍ന്നെങ്കിലും മറ്റ് കുട്ടികളോടൊപ്പം പഠനം തുടരുക പ്രയാസമായി. അധ്യാപകര്‍ അവന് അക്ഷരമാലയുടെ പ്രത്യേക കാര്‍ഡ്ബോര്‍ഡ് നിര്‍മിച്ചു നല്‍കി. വര്‍ഷങ്ങളെടുത്താണ് അക്ഷരങ്ങള്‍ പഠിച്ചെടുത്തതെന്ന് ഹിഗാഷിദ എഴുതുന്നു. ടോക്യോക്കു സമീപം കുടുംബത്തോടൊപ്പമാണ് ഈ കുട്ടിനോവലിസ്റ്റിന്‍െറ താമസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :