ഒരു ആകാശഗംഗ കൂടി, സ്ഥിതി ചെയ്യുന്നത് 30 ബില്യണ്‍ പ്രകാശവര്‍ഷം അകലെ!

ഹവായി| WEBDUNIA|
PRO
PRO
ഒരു കൂടി കണ്ടെത്തി. സൗരയൂഥം ഉള്‍പ്പെടുന്ന താരപഥമായ ആകാശഗംഗയില്‍ നിന്നും ഏറ്റവും അകലെയുള്ള ആകാശഗംഗയെ കണ്ടെത്തിയതായി രാജ്യാന്തര വാനനിരീക്ഷകര്‍. 30 ബില്യണ്‍ പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ആകാശഗംഗ ഇതുവരെ കണ്ടെത്തിയ മറ്റ്‌ ആകാശഗംഗകളേക്കാള്‍ അകലെയാണെന്ന് വാനനിരീക്ഷകര്‍ പറയുന്നു. സെക്കന്റില്‍ 3 ലക്ഷം കിലോമീറ്റര്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം. Z8 GND+5396 എന്നാണ് ആകാശഗംഗയ്ക്ക് വാനനിരീക്ഷകര്‍ നല്‍കിയിരിക്കുന്ന പേര്.

ഗ്യാലക്‌സിയില്‍ നിന്നുമുള്ള പ്രകാശം ഭൂമിയിലേക്കെത്താന്‍ ഏറെക്കാലം സഞ്ചരിക്കണമെന്നതിനാല്‍ 13.1 ബില്യണ്‍ വര്‍ഷം മുമ്പ് എങ്ങനെയായിരുന്നുവോ അതുപോലെയാണ് ആകാശഗംഗ ഇപ്പോള്‍ ഭൂമിയില്‍ കാണുക എന്ന് വാനനിരീക്ഷകര്‍ പറയുന്നു.

ഹബില്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ആകാശ ഗംഗ കണ്ടെത്തിയത്. ഹവായിയിലെ കെക്ക് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ആകാശഗംഗയിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിയത്. ആകാശഗംഗ കണ്ടെത്തിയ കാര്യം പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജേണല്‍ നാച്ച്വറിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :