ഒബാമയ്ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ സമ്മാനം!

ദുബായ്| WEBDUNIA|
PTI
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ വര്‍ഷം സൌദിയിലെ അബ്ദുള്ള രാജാവ് അദ്ദേഹത്തിന് നല്‍കിയത് ലക്ഷക്കണക്കിനു ഡോളര്‍ വിലയുള്ള സമ്മാനങ്ങളെന്ന് റിപ്പോര്‍ട്ട്. ഒബാമയ്ക്കും കുടുംബത്തിനും ഉദ്യോഗസ്ഥര്‍ക്കുമായി സൌദി രാജാവ് കുറഞ്ഞത് മൂന്ന് ലക്ഷം ഡോളറിന്റെ സമ്മാനങ്ങളെങ്കിലും നല്‍കിയെന്നാണ് സൂചന.

രത്നങ്ങള്‍, ആഭരണങ്ങള്‍, അപൂര്‍വ്വ പുസ്തകങ്ങള്‍ എന്നിവയാണ് സൌദി രാജാവ് തന്റെ സമ്മാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒബാമയ്ക്കും കുടുംബത്തിനുമായി മാത്രം സൌദി രാജാബ് 190,000 ഡോളര്‍ ചെലവഴിച്ചു.

മിഷേല്‍ ഒബാമയ്ക്ക് രാജാവ് സമ്മാനിച്ച ഒരു രത്നാഭരണ സെറ്റിനു മാത്രം 132,000 ഡോളര്‍ ചെലവായി. വളരെ ചെറിയ സ്വര്‍ണ പനകളും ഒട്ടകങ്ങളും അടങ്ങുന്ന ചെറിയൊരു മാര്‍ബിള്‍ സമ്മാനവും ജാഗര്‍ ലികോള്‍ച്ചര്‍ ബ്രാസ് ക്ലോക്കും ഒബാമയ്ക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഒബാമയുടെ രണ്ട് പുത്രിമാര്‍ക്കു നല്‍കിയ രത്നക്കമ്മലുകള്‍ക്കും ബ്രേസ്‌ലെറ്റുകള്‍ക്കും കൂടി 7,000. ഡോളര്‍ വിലവരും. വൈറ്റ്‌ഹൌസിലെ ഉന്നതര്‍ക്ക് ബ്രേസ്‌ലെറ്റ്, കഫ്‌ലിങ്കുകള്‍, പേനകള്‍ എന്നിവയാണ് സമ്മാന ഇനത്തില്‍ ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :