ഏറ്റവും വലിയ സ്വര്‍ണ ഫാക്ടറിക്ക് സൌദി

റിയാദ്| WEBDUNIA|
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഫാക്ടറി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സൌദി അറേബ്യ. 2011 അവസാനത്തോടെ രാജ്യത്ത് ലോകത്തെ ഏറ്റവും വിശാലമായ സ്വര്‍ണ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്തരായ ‘തയ്ബ ഫോര്‍ ഗോള്‍ഡ് ആന്‍ഡ് ജ്യൂവല്‍‌സ്’ കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഫാക്ടറി നിര്‍മ്മിക്കുന്നത്. 25 വര്‍ഷത്തെ സേവന പാരമ്പര്യമാണ് കമ്പനി അവകാശപ്പെടുന്നത്.

ചുവപ്പുകടലിനടുത്തുള്ള തുറമുഖ നഗരമായ ജിദ്ദയിലാണ് വമ്പന്‍ സ്വര്‍ണ ഫാക്ടറി നിര്‍മ്മാണത്തിലിരിക്കുന്നത്. ഇതിന് 22,000 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണ്ണം! ഇവിടെ എണ്ണൂറോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നീക്കിയിരുപ്പുള്ള രാജ്യമാണ് സൌദി അറേബ്യ. രാജ്യത്തെ കരുതല്‍ സ്വര്‍ണം 323 ടണ്ണായി ഉയര്‍ത്തിയെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :