എവറസ്റ്റില്‍ 6 പര്‍വ്വതാരോഹകര്‍ മരിച്ചു

കാഠ്മണ്ഡു| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (12:59 IST)
PTI
എവറസ്റ്റില്‍ ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയില്‍ 6 പര്‍വ്വതാരോഹകര്‍ മരിച്ചു. ഒമ്പത് പേരെ പ്രദേശത്ത് നിന്നും കാണാതി.

വെള്ളിയാഴ്ച്ച രാവിലെ 6.30ഓടെയാണ് ക്യാംപ് 2വിന് സമീപത്താണ് ഹിമപാതം ഉണ്ടായതെന്ന് നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. മഞ്ഞ്‌വീഴ്ചയില്‍ പര്‍വ്വതാരോഹകരുടെ സംഘത്തിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഒരു ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചതായി ടൂറിസം അധികൃതന്‍ മധുസുധന്‍ പറഞ്ഞു. കാണാതായവരെ കണ്ടെത്താനും രക്ഷപ്പെടുത്താനുമായി ഹിമപാതമുണ്ടായ പ്രദേശത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ മടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :