എല്‍ഇഡി ലൈറ്റുകള്‍ അന്ധതയ്ക്ക് കാരണമാകാമെന്ന് പഠനറിപ്പോര്‍ട്ട്. എല്‍ഇഡി ലൈറ്റുകള്‍ പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണിന്റെ റെറ്റിനെ ബാധിയ്ക്കുകയും അതു വഴി സ്ഥിരമായ അന്ധതയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. സ്ഥിരമായി എല്‍ഇഡിയുടെ വെളിച്ചം എല്ക്കുന്നത് റെറ്റിനയുടെ കോശങ്ങളെ നശിപ്പിക്കും. ഇത് പുന:സ്ഥാപിക്കാനോ വളര്‍ത്തിയെടുക്കാനോ സാധിക്കില്ല. തിങ്ക് സ്പെയിന് ഡോട്ട്കോം എന്ന വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
എല്‍ഇഡി ലൈറ്റുകള്‍ പുറപ്പെടുവിക്കുന്ന നീലവെളിച്ചമാണ് ഉയര്‍ന്ന റേഡിയേഷനു കാരണമാകുന്നത്. കമ്പ്യൂട്ടര്‍, ടിവി സ്ക്രീനുകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവ എല്‍ഇഡി ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ ഇതൊരു സാംക്രമികരോഗമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധ മതം. എല്‍ഇഡി ലൈറ്റുകളില്‍ നിന്നു പുറപ്പെടുന്ന നീലവെളിച്ചത്തെ തടയാന്‍ കഴിയുന്ന ഫില്റ്ററുകളോടെ ഉപയോഗിച്ചാല്‍ സുരക്ഷിതമാണെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യര്‍ സാധാരണയായി ഒരു വര്‍ഷത്തില്‍ 6,000 മണിക്കൂറിലേറെ സമയം കണ്ണുതുറന്നാണിരിക്കുന്നത്. അതുകൊണ്ട് കണ്ണുകള്‍ അടയ്ക്കുന്നതും സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതും വിറ്റാമിന്‍ എ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്‍ ധാരാളമായി കഴിയ്ക്കുന്നത് കാഴ്ചയ്ക്ക് ഏറെ ഗുണകരമാണ്.