എലിസബത്ത് രാജ്ഞിക്ക് യുറേനിയം, ആയുധ വ്യാപാരം?

ലണ്ടന്‍| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും സമ്പന്ന വനിതകളില്‍പെടുന്ന എലിസബത്ത് രാജ്ഞി ആയുധ, യുറേനിയം വ്യാപാരമുണ്ടെന്ന് ആരോപണം. ഇവയുടെ വ്യാപരാത്തിലൂടെയാണ് സമ്പത്താര്‍ജിച്ചതെന്ന ആരോപണവുമായി ബ്രിട്ടീഷ് യുദ്ധവിരുദ്ധ കൂട്ടായ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ നിര്‍മിച്ച വീഡിയോയിലാണ് ഈ ആരോപണമുള്ളത്.

യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന വീഡിയോ നിര്‍മിച്ചിരിക്കുന്നത് ബ്രിട്ടീഷ് രാജവാഴ്ച വിരുദ്ധ പ്രവര്‍ത്തകരാണ്. മൈനിംഗ് കമ്പനിയായ റിയോ ടിന്‍േറാ സിങ്ക് ബ്രിട്ടീഷ് ആസ്ട്രേലിയന്‍ കമ്പനിയിലൂടെ മാരകമായ ആയുധങ്ങളും അപകടകാരിയായ യുറേനിയം ഷെല്ലുകളും നിര്‍മിച്ച് വ്യാപാരം നടത്തുന്നതായും വീഡിയോയില്‍ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് ഉടമസ്ഥാവകാശമുള്ള കമ്പനിയാണിത്.

അമേരിക്കന്‍ ആണവ വികിരണ വിദഗ്ധനായിരുന്ന ജെയ് എം. ഗൗള്‍ഡ് ആണവോര്‍ജത്തിന്‍െറ ആപല്‍ക്കരമായ വിനിയോഗത്തെക്കുറിച്ചെഴുതിയ, ‘ദ എനിമി വിതിന്‍: ദ ഹൈ കോസ്റ്റ് ഓഫ് ലിവിങ് നിയര്‍ ന്യൂക്ളിയര്‍ റിയാക്ടര്‍’ എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഈ വ്യാപാരത്തെ കുറച്ച് വിവരിച്ചതും വീഡിയോ എടുത്തുകാട്ടുന്നു. രാജകുടുംബം ഒന്നാകെയും എലിസബത്ത് രാജ്ഞി സ്വന്തം നിലയിലും റിയോ ടിന്റോ സിങ്ക് വഴി നടത്തിയ യുറേനിയം വ്യാപാരത്തെക്കുറിച്ചും അതിലൂടെ നേടിയ കോടികളുടെ സമ്പാദ്യത്തെക്കുറിച്ചും വീഡിയോ വിശദമായി പറയുന്നു.

എല്ലാ മാനുഷികമൂല്യങ്ങളെയും ബലികഴിച്ചുകൊണ്ടാണ് ബ്രിട്ടീഷ് രാജ്ഞിയും രാജകുടുംബവും അപകടകാരിയായ യുറേനിയം ലോകം മുഴുവന്‍ വില്‍പന നടത്തുന്നത്. ഇറാഖ് അധിനിവേശത്തില്‍ ആദ്യമായി യുറേനിയം ആയുധങ്ങള്‍ അമേരിക്കന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ട് 350 ടണ്‍ യുറേനിയം ബോംബുകള്‍ ഗള്‍ഫ് യുദ്ധമുഖത്ത് പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ വെളിപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :