എയ്ഡ്സ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ശാസ്ത്രം വിജയത്തിന്റെ വക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്. എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി വൈറസിനെ പ്രതിരോധിക്കുന്ന വാക്സിന് വികസിപ്പിക്കുന്നതിലാണ് ശാസ്ത്രലോകം വിജയം കണ്ടെത്തിയതായാണ് സൂചന.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരീക്ഷണം. എച്ച്ഐവി വൈറസുകളിലെ സുപ്രധാനമായ വി1വി2 മേഖലയെ നിര്‍വീര്യമാക്കിയാണ് എയ്ഡ്സിനെ നിയന്ത്രിക്കുന്നത്.
ഇതിനായി സിഎപി256-വിആര്‍സി26 ആന്റിബോഡി പുതിയ വാക്സിന് വഴി ശരീരത്തില്‍ ഉല്പാദിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. പദ്ധതി വിജയകരമായാല്‍ വൈദ്യലോകത്തിനിത് വന്‍ നേട്ടമാകും.