എങ്ങുമെത്താതെ ജി20 ഉച്ചകോടി: യുദ്ധ ദാഹവുമായി അമേരിക്ക

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്| WEBDUNIA|
PRO
ഉച്ചകോടി സമാപിച്ചു. സിറിയന്‍ വിഷയത്തില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ ഭിന്നതയാണ് ഉണ്ടായത്. അമേരിക്കയും റഷ്യയുമാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഭിന്നത പ്രകടിപ്പിച്ചത്. സൈനിക നടപടി വേണമെന്ന കടുത്ത നിലപാടിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. അമേരിക്കയ്ക്ക് പത്ത് രാജ്യങ്ങള്‍ പിന്തുണയായി എത്തിയെങ്കിലും സിറിയയെ ആക്രമിക്കുന്നതിന് എതിരെയുള്ള നിലപാടായിരുന്നു കൈക്കൊണ്ടത്.

സിറിയയോട് യുദ്ധം നടത്തുകയാണെങ്കില്‍ ലോകസാമ്പത്തിക രംഗം തകിടംമറിക്കുമെന്നും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെട്ടു. യുഎന്‍ അനുമതിയില്ലാതെ സൈനിക നടപടിയെടുക്കരുതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ബാന്‍ കി മൂണ്‍ ജി 20 നേതാക്കളോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :