ഊര്‍ജ്ജ തന്ത്രത്തിനുള്ള നോബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്ക് വെച്ചു

ന്യുയോര്‍ക്ക്| WEBDUNIA|
PRO
ഊര്‍ജ്ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പീറ്റര്‍ ഹിഗ്‌സ് ഫ്രാന്‍സ്‌വ എംഗ് ലേര്‍ട്ട് എന്നിവര്‍ പങ്കുവെച്ചു. പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് വിശദീകരണം നല്‍കിയവരില്‍ പ്രമുഖരാണ് ഇന്‍ഗ്ലെര്‍ട്ടും ഹിഗ്ഗ്‌സും. ഈ കണികാ സിദ്ധാന്തത്തിനാണ് നോബല്‍ ലഭിച്ചിരിക്കുന്നത്.

പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങള്‍ തേടി യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി (സേണ്‍)യുടെ നേതൃത്വത്തിലാണ് കണികാ പരീക്ഷണം നടക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ യന്ത്രം ഉപയോഗിച്ചാണ് കണികാ പരീക്ഷണം നടത്തുന്നത്.

പ്രകാശവേഗത്തിനടുത്ത് വിപരീതദിശയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകളെ യന്ത്രത്തിനുള്ളിലൂടെ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം. പ്രഞ്ചോത്പത്തിക്ക് കാരണമായ മഹാവിസ്ഫോടനം കഴിഞ്ഞ് തൊട്ടടുത്ത നിമിഷത്തിന്റെ ആദ്യത്തെ കോടിയിലൊരംശം വരുന്ന സമയത്തെ അവസ്ഥ വീണ്ടും സൃഷ്ടിക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.

ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറില്‍ 2008 സപ്തംബര്‍ പത്തിനാണ് കണികാപരീക്ഷണം തുടങ്ങിയത്. യന്ത്രത്തകരാറു കാരണം ഏതാനും ദിവസത്തിനകം അതു നിര്‍ത്തിവെക്കേണ്ടിവന്നു. 14 മാസത്തെ ഇടവേളയ്ക്കുശേഷം 2009 നവംബര്‍ 20ന് പരീക്ഷണം വീണ്ടും തുടങ്ങി. കുറഞ്ഞത് 15 വര്‍ഷമെങ്കിലും നീളുന്നതാണ് കണികാ പരീക്ഷണം.

ഇരുവരും പ്രവചിച്ച ‘ഹിഗ്ഗ്‌സ് ബോസോണ്‍ ‘ എന്ന മൗലിക കണത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ലെ കണികാപരീക്ഷണം വഴി 2012 ല്‍ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും പുരസ്‌ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി അറിയിപ്പില്‍ പറയുന്നു.
1964 ല്‍ മുന്നോട്ടുവെച്ച സിദ്ധാന്തത്തിനാണ് 49 വര്‍ഷത്തിന് ശേഷം നൊബേല്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. മാത്രമല്ല, ആറ് ഗവേഷകര്‍ മൂന്ന് പ്രബന്ധങ്ങള്‍ വഴി മുന്നോട്ടുവെച്ച സിദ്ധാന്തത്തിന്റെ പേരില്‍ ഇന്‍ഗ്ലെര്‍ട്ടിനം ഹിഗ്ഗ്‌സിനും മാത്രമാണ് നൊബേല്‍ സമ്മാനം നല്‍കുന്നതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :