ഉത്തരകൊറിയയുടെ ഭീഷണി നേരിടുമെന്ന് അമേരിക്ക

വാഷിംഗ്‌ടണ്‍:| WEBDUNIA|
PRO
PRO
ദക്ഷിണ കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉത്തരകൊറിയയുടെ ഭീഷണി നേരിടാന്‍ ഒരുക്കമാണെന്നും അമേരിക്ക. ബദ്ധെവെരികളായ ദക്ഷിണകൊറിയയുമായി യുദ്ധത്തിലാണെന്ന ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണു ഭീഷണി നേരിടാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്‌. ഉത്തരകൊറിയയുടെ പ്രസ്‌താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഭീഷണി ഗൗരവമാണു കാണുന്നതെന്നും സഖ്യകക്ഷിയായ ദക്ഷിണകൊറിയയുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ടെന്നും യുഎസ്‌ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്‌താവ്‌ കെയ്‌റ്റ്‌ലിന്‍ ഹെയ്‌ഡന്‍ വ്യക്‌തമാക്കി.

ഭീഷണി നേരിടാന്‍ അമേരിക്ക പൂര്‍ണ സജ്‌ജമാണെന്നും രാജ്യത്തെയും സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ ശേഷിയുണ്ടെന്നും അവര്‍ പറഞ്ഞു. ഉത്തരകൊറിയയുടെ യുദ്ധ ഭീഷണി നേരിടാന്‍ കൂടുതല്‍ പ്രതിരോധ സംവിധാനമൊരുക്കും. വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനവും റഡാര്‍ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹെയ്‌ഡന്‍ വ്യക്‌തമാക്കി. അമേരിക്കന്‍ ബി-2 പോര്‍വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയില്‍ പരിശീലനപറക്കല്‍ നടത്തിയിരുന്നു. അമേരിക്കയുടെ ആണവ ഭീഷണിക്കു തിരിച്ചടി നല്‍കുമെന്നു ഉന്നത സൈനിക കമാന്‍ഡര്‍മാരുമായി നടത്തിയ യോഗത്തിനുശേഷം കിം ജോങ്‌ ഉന്‍ വ്യക്‌തമാക്കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

അമേരിക്കന്‍ തീരങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനുള്ള റൂട്ട്‌മാപ്പുമായി കിം ജോങ്ങും മുതിര്‍ന്ന ജനറല്‍മാരും നില്‍ക്കുന്ന ചിത്രം ഉത്തരകൊറിയയുടെ ഔദ്യോഗികമാധ്യമങ്ങള്‍ പുറത്തുവിട്ടു. അമേരിക്കയുടെയും ദക്ഷിണകൊറിയയുടേയും സൈനികത്താവളങ്ങള്‍ക്കു നേരേ മിസൈല്‍ ആക്രമണം നടത്തുന്നതിന്‌ ഒരുങ്ങാന്‍ ഉത്തരകൊറിയന്‍ നേതൃത്വം നേരത്തേ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :