ഈജിപ്തില്‍ സ്ഫോടനം; 14 മരണം

കെയ്‌റോ| WEBDUNIA|
PRO
ഈജിപ്തിലെ മന്‍സൗര നഗരത്തില്‍ സുരക്ഷാസേനയുടെ ആസ്ഥാനമന്ദിരത്തിലുണ്ടായ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സുരക്ഷാഭടന്മാരാണ് കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും ഭൂരിഭാഗവും.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഒരു അഞ്ചുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തില്‍ സ്ഥാപിച്ച മൂന്ന് ബോംബുകളില്‍ രണ്ടെണ്ണമാണ് പൊട്ടിത്തറിച്ചതെന്ന് അര്‍ധസര്‍ക്കാര്‍ വാര്‍ത്താമാധ്യമമായ അര്‍ഹാം റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തിന് സമീപത്തെ കാറില്‍ സ്ഥാപിച്ച ഒരു ബോംബ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :