ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നാല് പലസ്തീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഗാസ| WEBDUNIA|
PRO
ഗാസയില്‍ അനധികൃതമായി നിര്‍മിച്ച തുരങ്കത്തിന് നേരേ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പലസ്തീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ഇവര്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ക്കും പരിക്കേറ്റു. ഗാസയ്ക്ക് സമീപം ഖാന്‍ യൂനിസ് നഗരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമാണ്.

ഗാസയില്‍നിന്ന് ഇസ്രയേലിലേക്ക് കടക്കുന്നതിന് അനധികൃതമായി നിര്‍മിച്ച തുരങ്കം നശിപ്പിക്കുന്നതിനിടെയാണ് സൈനികര്‍ക്ക് നേരേ ബോംബാക്രമണമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :