ഇസ്രയേലില്‍ ഇന്ന്‌ പൊതുതിരഞ്ഞെടുപ്പ്‌

ജറുസലേം:| WEBDUNIA|
ഇസ്രയേലില്‍ ഇന്ന്‌ പൊതുതിരഞ്ഞെടുപ്പ്‌. സി പി ലിവ്നിയുടെ ഖാദിമ പാര്‍ട്ടിയും ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ ലിക്കുഡ്‌ പാര്‍ട്ടിയും തമ്മിലാണ്‌ പ്രധാനമത്സരം. എക്സിറ്റ്‌ പോളുകളില്‍ ലിക്വിഡ്‌ പാര്‍ട്ടിക്ക്‌ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നു. 120 സീറ്റുകളിലേക്കാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി യഹൂദ് ഓള്‍മര്‍ട്ട് സ്ഥാനമൊഴിയാന്‍ സന്ന്ദ്ധത് പ്രകടിപ്പിക്കുകയും പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതത്.

വോട്ടിംഗ് സമയത്ത് പലസ്തീനികള്‍ ഇസ്രയേലിലേക്ക് പ്രവേശിക്കാതിരിക്കാനായി വെസ്റ്റ് ബാങ്ക് അതിര്‍ത്തി പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇനിയും തീരുമാനമെടുക്കാത്ത 20 ശതമാനം നിഷ്പക്ഷ വോട്ടുകളിലാണ് പ്രധാന പാര്‍ട്ടികളുടെ കണ്ണ്. ഇവരായിരിക്കും വിധി നിര്‍ണയത്തില്‍ മുഖ്യപങ്ക് വഹിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :