ഇറാനെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ചാരക്കണ്ണ്

ടെല്‍ അവീവ്| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (11:25 IST)
ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പ് ലംഘിച്ച് ആണപരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചു. തങ്ങളോട് ശത്രുതാമനോഭാവം പുലര്‍ത്തുന്ന ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പുതിയ ചാര ഉപഗ്രഹം കൂടി ഇസ്രയേല്‍ ബഹിരാകാശത്ത് എത്തിച്ചു.

ഒഫേക് 9 എന്ന പേരിലുള്ള ചാര ഉപഗ്രഹം ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിനു 10 കിലോമീറ്റര്‍ അകലെയുള്ള പല്‍‌മാച്ചിം എയര്‍ബേസില്‍ നിന്ന് വിഷേപിച്ചതായി ‘ജറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

300 കിലോഗ്രാം ഭാരമുള്ള ഒഫേക് 9 ന്റെ ഭ്രമണപഥം ഭൂമിയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ്. നേരത്തെ വിക്ഷേപിച്ച ഒഫേക് 7 ന് ഒപ്പം ചേരുന്ന പുതിയ ഉപഗ്രഹം തങ്ങളുടെ ലക്‍ഷ്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്ന് ഇസ്രയേല്‍ ഗവേഷണ വികസന മന്ത്രാലയം അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :