ഇറാഖ് പ്രധാനമന്ത്രിയുമായി ഒബാമ ഇന്ന് ചര്‍ച്ച നടത്തും

വാഷിഗ്ടണ്‍| WEBDUNIA|
യുഎസ് പ്രസിഡന്‍റ് ബരാക് ഇറാഖ് പ്രധാനമന്ത്രി നുരി അല്‍ മാലികിയുമായി ഇന്ന് വൈറ്റ് ഹൌസില്‍ ചര്‍ച്ച നടത്തും. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഇറാഖിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

ജൂണ്‍ അവസാനം മുതല്‍ യുഎസ് സേന ഇറാഖില്‍ നിന്ന് പിന്‍മാറാന്‍ തുടങ്ങിയിരുന്നു. അതിനുശേഷം, ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ഏപ്രിലില്‍ ഒബാമയും മാലികിയും ബാഗ്ദാദില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് അധികാരമേറ്റപ്പോഴുള്ള ഇറാഖിന്‍റെ അവസ്ഥയില്‍ നിന്ന് ഒരു സമ്പൂര്‍ണ മാറ്റമാണ് മാലികി പ്രതീക്ഷിക്കുന്നത്. ഇറാഖിന്‍റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബിഡെന്‍, സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍, ട്രഷറി സെക്രട്ടറി തിമോത്തി ഗീതര്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, ഡെമോക്രാറ്റിക് ഹൌസ് സ്പീക്കര്‍നാന്‍സി പെലോസി എന്നിവരുമായും മാലികി ചര്‍ച്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :