ഇറാഖില്‍ മനുഷ്യ കൂട്ടക്കുരുതി തുടരുന്നു; എങ്ങും രക്തച്ചൊരിച്ചില്‍ മാത്രം

ബാഗ്ദാദ്‌| WEBDUNIA|
PRO
ഇറാഖില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 44 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

ബാഗ്ദാദിലെ സദ്രിയ മാര്‍ക്കറ്റിനു സമീപം ബോംബ്‌ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌താണ്‌ ആദ്യ സംഭവം. ബഗ്ദാദിലെ വിവിധ ഇടങ്ങളില്‍ പല തവണയായി ബോംബ്‌ സ്ഫോടനങ്ങളും വെടിവയ്പു ഉണ്ടായി. ഏഴു പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

പൊലീസ്‌ സ്റ്റേഷനു സമീപം ആയിരുന്നു ആദ്യ തുടര്‍സ്ഫോടനം ഉണ്ടായത്‌. മൂന്നു പേരാണ്‌ ഇവിടെയുണ്ടായ ചാവേര്‍ കാര്‍ സ്ഫോടനതത്തില്‍ കൊല്ലപ്പെട്ടത്‌. സാധാരണക്കാരായ 15 പേര്‍ക്കാണു പരുക്കേറ്റത്‌. ബഗ്ദാദിലെ ഹുസീനിയ ജില്ലയിലും കാര്‍ ബോംബ്‌ സ്ഫോടനം ഉണ്ടായി. ഡ്രൈവര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.

സര്‍ക്കാരിന്റെ വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗഗസ്ഥനു പരുക്കേറ്റു. മൊസൂളിലും ആക്രമണം ഉണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :