ഇന്ത്യയെക്കുറിച്ചുള്ള ആവശ്യത്തിലധികം വിവരങ്ങള്‍ അനല്‍കിയ പത്ത് ചാനലുകള്‍ക്ക് ഒരു കോടി രൂപ പിഴ

ഇസ്ളാമാബാദ്| WEBDUNIA|
PRO
പത്ത് പാകിസ്ഥാന്‍ വിനോദചാനലുകള്‍ക്ക് ഇന്ത്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിനോദ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ പിഴ ചുമത്തി.

ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവരുതെന്ന് മുന്നറിയിപ്പും പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി നല്‍കിയിട്ടുണ്ട്.

ഹം ടിവി,​ ഓക്സിജന്‍ ‌ടിവി,​ പ്ളേ ടിവി,​ കോഹിന്നൂര്‍ എന്റര്‍ടെയ്ന്‍മെന്റ്,​ ടിവി വണ്‍ എന്റര്‍ടെയ്ന്‍മെന്റ്,​ എന്‍ടിടിവി എന്റര്‍ടെയ്ന്‍മെന്റ്,​ ജല്‍വ എന്നിവ പിഴ ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

ചാനലുകള്‍ക്ക് വിദേശരാജ്യങ്ങളെ കുറിച്ചുള്ള പത്ത് ശതമാനം വിവരങ്ങള്‍ നല്‍കാന്‍ മാത്രമെ അനുമതിയുള്ളൂ. പത്തു ശതമാനത്തിന്റെ 60 ശതമാനം ഇന്ത്യയെ കുറിച്ചും ശേഷിക്കുന്ന 40 ശതമാനം പാശ്ചാത്യ രാജ്യങ്ങളെ കുറിച്ചും ആയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :