ഇന്ത്യയിലെ ചേരികള്‍ക്ക് യുകെ സഹായം

ലണ്ടന്‍| WEBDUNIA|
ഇന്ത്യയിലെ ചേരിപ്രദേശങ്ങള്‍ക്ക് ബ്രിട്ടന്‍റെ സാമ്പത്തിക സഹായം. 14.5 മില്യണ്‍ പൌണ്ട്സിന്‍റെ സഹായമാണ് ചേരികള്‍ക്ക് യു കെ നല്‍കുന്നത്. ഇന്ത്യയിലെ ചേരിപ്രദേശങ്ങളില്‍ വസിക്കുന്ന എട്ട് മില്യണ്‍ ജനങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലം, ശുചിയായ പരിസരം, മികച്ച താമസസൌകര്യം എന്നിവയാണ് ഈ സഹായത്തിലൂടെ ബ്രിട്ടന്‍ ലക്‍ഷ്യമിടുന്നത്. ഈ ധനസഹായം ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന് ഗുണമാകുമെന്ന് ഇന്ത്യയിലെയും ആഫ്രിക്കയിലെയും നഗരങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉന്നതതല യോഗത്തില്‍ സംസാരിക്കവേ യു കെയുടെ അന്താരാഷ്ട്ര വികസന മന്ത്രി ഗരേത് തോമസ് പറഞ്ഞു.

ഇന്ത്യയിലെ 20 നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായാണ് ഈ തുകയുടെ ഒരു ഭാഗം വിനിയോഗിക്കുക. ഇത് ഉടന്‍ തന്നെ നടപ്പാക്കും. അതിനു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സ്ലം‌ഡോഗ് മില്യണയര്‍ പോലെ ഇന്ത്യന്‍ ചേരിപ്രദേശങ്ങളുടെ ദയനീയത വ്യക്തമാക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇത്തരം അന്താരാഷ്ട്ര സഹായങ്ങള്‍ക്ക് ഒരു മുഖ്യ കാരണമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :