ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് വാഹനങ്ങളോട് നാടുവിടാന്‍ നേപ്പാള്‍ മാവോയിസ്റ്റ് ഗ്രൂപ്പ്

കാട്മണ്ഠു| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എത്രയും വേഗം നാടുവിടാന്‍ നേപ്പാള്‍ മാവോയിസ്റ്റ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. കൂടാതെ ബോളിവുഡ് സിനിമകള്‍ നേപ്പാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

നേപ്പാള്‍ ഇന്ത്യയെ ആശ്രയിക്കുന്ന നടപടിക്കെതിരേയാണിത്. ദ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) ആണ് ആഹ്വാനം നടത്തിയത്. നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വാഹനങ്ങള്‍ തടയാന്‍ പ്രവര്‍ത്തകരെ നിയോഗിച്ചതായി പാര്‍ട്ടി വക്താവ് പംഫ ഭുസല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :