ഇന്ത്യന്‍ കുട്ടികളോട് മത്സരിക്കൂ‍: ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
ഇന്ത്യയിലെയും ചൈനയിലെയും വിദ്യാഭ്യാസ സംവിധാനത്തിന് യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ പ്രശംസ. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി ഇന്ത്യന്‍ കുട്ടികളുമായി മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ അദ്ദേഹം അമേരിക്കന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

കാലിഫോര്‍ണിയയിലെ ഒരു യോഗത്തില്‍ സംസാ‍രിക്കുകയായിരുന്നു ഒബാമ. വിദ്യാഭ്യാസ നിലവാരത്തിന്‍റെ പേരിലായിരുന്നു ഒബാമയുടെ താരതമ്യം.

ഇന്ത്യയിലെയും ചൈനയിലെയും കുട്ടികളുമായി മത്സരിക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ രണ്ടാംതരമാകുന്നത് സഹിക്കാനാകില്ല. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി മാത്രമേ ഈ വെല്ലുവിളി അതിജീവിക്കാന്‍ കഴിയൂ അദ്ദേഹം പറഞ്ഞു. ഇതിനായി ശക്തമായ നടപടികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത തീരുമാനങ്ങളെടുക്കുന്ന ഒരു നല്ല പ്രസിഡന്‍റാകാനാണ് തനിക്ക് താല്‍‌പര്യമെന്ന് ഒബാമ വ്യക്തമാക്കി. അല്ലാതെ ഒരു ഇടത്തരം പ്രസിഡന്‍റിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :