ഇന്ത്യ സുപ്രധാന സുഹൃത്ത്: അമേരിക്ക

വാഷിംഗ്‌ടണ്‍| WEBDUNIA|
പാകിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളുമായി നടന്ന തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായവും വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കയുടെ ഏറ്റവും സുപ്രധാന സഖ്യമാണ് ഇന്ത്യയുമായുള്ളതെന്ന് അമേരിക്ക അറിയിച്ചു.

തെക്ക് - മധ്യ ഏഷ്യയ്ക്കുവേണ്ടിയുള്ള സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

“മാറ്റിനിര്‍ത്താനാകാത്ത സുഹൃത്ത് എന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യു എസിന്‍റെ പ്രധാന സഖ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും. കാരണം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ” - റോബര്‍ട്ട് ബ്ലേക്ക് പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സമ്പൂര്‍ണ രൂപാന്തരം സംഭവിച്ചു. ഈ മാറ്റം ഇരു രാജ്യങ്ങള്‍ക്കും ഗുണപ്രദമാണ്. കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യ, ലോകത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ അമേരിക്കയ്ക്ക് ഏറ്റവും പ്രധാന കൂട്ടുകക്ഷിയായിരിക്കും - ബ്ലേക്ക് പറഞ്ഞു.

നവംബറില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒബാമ ക്ഷണിച്ചിട്ടുണ്ട്. അപ്പോഴുണ്ടാകുന്ന ചര്‍ച്ചകളും സംവാദവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :