ഇന്ത്യ മാതൃകയെന്ന് പാക് നയതന്ത്രജ്ഞന്‍

വാഷിഗടണ്‍| WEBDUNIA|
ഇന്ത്യ,പാകിസ്ഥാന് പല കാര്യങ്ങളിലും മാതൃകയാണെന്ന് പാകിസ്ഥാന്‍റെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി. ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്കൊപ്പം എത്തുമെന്നും പാക് നയതന്ത്രജ്ഞനായ അലി ദുരനി പ്രത്യാശ പ്രകടിപ്പിച്ചു.

ജനാധിപത്യം, സാമ്പത്തിക കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാകിസ്ഥാന് മാതൃക തന്നെ ആണ്. പാകിസ്ഥാനികള്‍ പലപ്പോഴും ഇന്ത്യയുമായി തങ്ങളുടെ രാജ്യത്തെ താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍, മതേതര രാജ്യമെന്ന് ഇന്ത്യക്ക് അവകാശപ്പെടാനാവില്ലെന്നും അലി ദുരനി അഭിപ്രായപ്പെട്ടു.

പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇന്ത്യയില്‍ 30 വര്‍ഷമായി ഒരു കുടുംബം രാഷ്ട്രത്തിന് നേതൃത്വം നല്‍കാനുണ്ട്. പാകിസ്ഥാന് അങ്ങനെ ഒരു ഭാഗ്യമില്ല- ദുരനി അഭിപ്രായപ്പെട്ടു.

പാകിസ്ഥാന് ഇന്ത്യയെ പോലെ നേതൃത്വം നല്‍കാനാളുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാകുമായിരുന്നു.

പാകിസ്ഥാന്‍ ആണവ ബോംബിന്‍റെ പിതാവ് അബ്ദുള്‍ ഖാദര്‍ ഖാനെ അമേരിക്ക നേരിട്ട് ചോദ്യം ചെയ്യില്ലെന്നും ദുരനി പറഞ്ഞു. ആണവ സാങ്കേതിക വിദ്യ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഖാന് നേരെ ആരോപണമുണ്ട്. പാകിസ്ഥാനില്‍ ഖാന്‍ ഒരു വീര പുരുഷനായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്.

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടാകാനുള്ള സാധ്യതയില്ലെന്നും ദുരനി അഭിപ്രായപ്പെട്ടു. യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും വിനാശകരമായിരിക്കുമെന്ന് ഇന്ത്യക്കും പാകിസ്ഥാനും തിരിച്ചറിവുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :