ആറ് വിമതരെ ഇറാന്‍ തൂക്കിക്കൊന്നു

ടെഹ്‌റാന്‍| WEBDUNIA|
PRO
ആറ് വിമതരെ ഇറാന്‍ ശനിയാഴ്ച രാവിലെ തൂക്കിക്കൊന്നു. ആക്രമണത്തില്‍ അതിര്‍ത്തിരക്ഷാഭടന്‍മാര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ് വധശിക്ഷ നടപ്പാക്കിയത്.

അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്ന് വന്നവരാണ് സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയതെന്നും കൃത്യത്തിന് ശേഷം അവര്‍ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയെന്നും ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍വിരുദ്ധസംഘത്തി ന്റെ ആക്രമണത്തില്‍ 14 സൈനികര്‍ വെള്ളിയാഴ്ച രാത്രി ദക്ഷിണപൂര്‍വ ഇറാനിലെ അതിര്‍ത്തിപ്രദേശമായ സരാവനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവ ത്തിന് ശേഷം മണിക്കൂറുകള്‍ക്ക മാണ് വധശിക്ഷ നടപ്പാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :