ആയുധങ്ങളുമായി ട്രക്ക് ഡ്രൈവര്‍ പിടിയില്‍

ലോസ്‌ ഏഞ്ചല്‍സ്‌| WEBDUNIA|
ലോസ് ഏഞ്ചല്‍‌സ് വിമാനത്താവളത്തില്‍ ആയുധങ്ങളുമായെത്തിയ ആള്‍ പിടിയില്‍. വിമാനത്താവളത്തിലെത്തിയ ഒരു ട്രക്ക് ഡ്രൈവറെയാണ് ഗതാഗത നിയമ ലംഘനത്തിനും ആയുധക്കടത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 30 എയര്‍ഗണ്ണും 7 പിസ്റ്റളുകളും പിടിച്ചെടുത്തു.

വിമാനത്താവളത്തിലെത്തിലേക്ക്‌ ട്രക്ക്‌ ഓടിച്ചുകയറ്റാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് വാഹനത്തില്‍ നിന്ന്‌ തോക്കുകളും സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മ്മിക്കാനുള്ള വസ്‌തുക്കളും കണ്ടെത്തിയത്.

ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വട്ടിട്ടില്ല. വിമാനത്താവളത്തില്‍ എന്തെങ്കിലും ആക്രമണം നടത്താന്‍ ഇയാള്‍ക്ക്‌ പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല.

ആയുധങ്ങള്‍ മറ്റാര്‍ക്കോ വേണ്ടി കടത്താനുള്ള ശ്രമമായിരുന്നു എന്നാണ്‌ കരുതുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :