ആകാശത്ത് ശത്രുക്കളെ കൊത്തിപ്പറിക്കാന്‍ ഇനി റോബോ റാവന്‍

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
ഇനി ഭാവിയില്‍ അമേരിക്കയ്ക്കുവേണ്ടി ആകാശത്ത് യുദ്ധം ചെയ്യുന്നത് റോബോട്ട് പക്ഷികള്‍. അമേരിക്കക്കായി കൂട്ടം ചേര്‍ന്ന് ശത്രുവിനെ കൊത്തിപ്പറിക്കാന്‍ പരുന്തിനെപ്പോലെ ഇനി റോബോ റാവന്‍ എത്തും.

അമേരിക്കന്‍ ആര്‍മി റിസര്‍ച്ച് ലാബോറട്ടറിയും യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിലെ കുറെ ശാസ്ത്രഞ്ജരും ചേര്‍ന്നാണ് ഈ റോബോ റാവന്‍ പക്ഷികളെ നിര്‍മ്മിച്ചത്. ഡ്രോണ്‍ വിമാനങ്ങളെ പോലെ ഇവയെ നിയന്ത്രിക്കാന്‍ സാധിക്കും. വളരെ ഉയരത്തില്‍ പറക്കുന്ന ഈ റോബോട്ടില്‍ വെടിക്കോപ്പുകള്‍ ഉണ്ടായിരിക്കും. മറ്റ് പക്ഷികളെ ആകര്‍ഷിച്ച് അവയോടൊപ്പം പറക്കാന്‍ ഈ റോബോട്ട് പക്ഷികള്‍ക്ക് സാധിക്കും.

പക്ഷി റോബോട്ടിന് മറ്റ് ഹെലികോപ്‌റ്ററുകള്‍ക്കുള്ള ശബ്ദം ഇല്ല. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടടി പൊക്കവും ഒരു സോഡാ പാക്കറ്റിന്റെ ഭാരവും മാത്രമേ ഈ പക്ഷി റോബോട്ടിന് ഉള്ളു. ഇവയ്ക്ക് ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ശേഖരിക്കാനുമുള്ള കഴിവും ഉണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

റോബോ റാവെന്റെ പരീക്ഷണപ്പറക്കലുകള്‍ തുടരുകയാണ്. ഇനി ഭാവിയില്‍ ആകാശത്ത് യുദ്ധം ചെയ്യാന്‍ ഈ പക്ഷിക്കൂട്ടവും അമേരിക്കയ്ക്ക് കൂട്ടിനുണ്ടാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :