മെക്സിക്കോയില്‍ നിരവധി അഴിമതി, കൊലപാതക, അടിപിടിക്കേസുകളില്‍ അന്വേഷണം നേരിടുന്നയാളുടെ കുടുംബാംഗങ്ങള്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്കിയ പണം തിരിച്ചുനല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരക സംഘം തീരുമാനിച്ചു. 2,00,000 ഡോളര്‍ ആണ് തിരിച്ചുനല്‍കുക.
മെക്സിക്കോയില്‍ നിരവധി ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്ന, നിരവധി കേസുകളില്‍ പ്രതിയാമായ പെപ്പ് കാര്‍ഡോണയുടെ സഹോദരന്മാരായ ആല്‍ബര്‍ട്ടോ, കാര്‍ലോസ് എന്നിവരാണ് ഈ പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്.
ഏകദേശം പതിമൂന്ന് ലക്ഷം അമേരിക്കക്കാര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള എല്ലാവരുടെയും ചരിത്രം അന്വേഷിക്കാന്‍ ശ്രമിക്കാറുമുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരക സംഘ വക്താവ് ബാന്‍ ലാബോര്ട്ട് പറഞ്ഞു.