അഴിമതി: ചൈനീസ് മുന്‍ റെയില്‍വെ മന്ത്രിയെ തൂക്കിക്കൊല്ലാന്‍ വിധി
ബെയ്ജിംഗ്|
WEBDUNIA|
Last Modified തിങ്കള്‍, 8 ജൂലൈ 2013 (18:57 IST)
PRO
അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതിന് ചൈനയുടെ മുന്‍ റെയില്‍വെ മന്ത്രി ലിയു ഷിജുനെ ചൈനീസ് ജനകീയ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു.
2003 മുതല്‍ 2011 വരെ റെയില്‍ മന്ത്രിയായിരുന്നപ്പോഴും അതിനുമുന്‍പ് 1986 മുതല്‍ റെയില്‍ മന്ത്രാലയത്തിലും പാര്‍ട്ടിയിലും അടുപ്പമുള്ളവര്‍ക്കായി വേണ്ടി കരാറുകള്‍ സമ്പാദിക്കുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്ത കുറ്റത്തിനാണ് വധശിക്ഷ.
60 കോടിയോളം രൂപ ലിയു സാമ്പത്തിക ക്രമക്കേടിലൂടെ സമ്പാദിച്ചുവെന്നതാണ് കുറ്റം. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.