അല്‍ക്വൊയ്ദ ഇപ്പോഴും ശക്തം: മുള്ളന്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2009 (16:50 IST)
അമേരിക്കയെ ആക്രമിക്കാന്‍ അല്‍ക്വൊയ്ദയ്ക്ക് ഇപ്പോഴും ശക്തിയുണ്ടെന്ന് യുഎസ് സംയുക്ത സൈനിക സമിതി ചെയര്‍മാന്‍ അഡ്മിറല്‍ മൈക് മുള്ളന്‍. 2001 സെപ്റ്റംബര്‍ 11ന് ശേഷം 3000 പേരെ അല്‍ക്വൊയ്ദ കൊന്നൊടുക്കി. അവര്‍ ഇപ്പോഴും ശക്തരാണെന്നു കൂടുതല്‍ ആക്രമണത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും പണം ശേഖരിക്കുന്നതിനും അവര്‍ക്ക് ശേഷിയുണ്ട്. ഇനിയും അമേരിക്കയില്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സൈന്യം ശ്രമിക്കുന്നത്.

അഫ്ഗാനിലും പാകിസ്ഥാനിലുമുള്ള താലിബാനില്‍ നിന്ന് അല്‍ക്വൊയ്ദ പിന്തുണ തേടുന്നുണ്ട്. താലിബാന്‍ ഭീകരത കൂടുതല്‍ സങ്കീര്‍ണമായതായി നേരത്തെ താന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :