അല്‍ സഅദിയെ ലിബിയയിലേക്കു മടക്കി അയച്ചു

ട്രിപ്പോളി | WEBDUNIA|
PRO
ലിബിയയിലെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍, നൈജറില്‍ അഭയം തേടിയിരുന്ന അല്‍ സഅദിയെ ലിബിയയിലേക്കു മടക്കി അയച്ചു.

ഇന്നലെ രാവിലെ ട്രിപ്പോളിയില്‍ വിമാനം ഇറങ്ങിയ അല്‍ സഅദിയെ ഉടന്‍തന്നെ അറസ്റ്റു ചെയ്‌ത്‌ തലസ്ഥാനത്തെ ജയിലിലേക്കു മാറ്റി. അല്‍ സഅദിയുടെ വിചാരണ രാജ്യാന്തര നിയമമനുസരിച്ചു നടക്കുമെന്ന്‌ ലിബിയന്‍ അധികൃതര്‍ അറിയിച്ചു.

ലിബിയന്‍ നേതാവ്‌ ഗദ്ദാഫിയുടെ മകനും പ്രഫഷനല്‍ ഫുട്ബോള്‍ താരവുമെന്ന നിലയില്‍ ഒരുകാലത്തു ശ്രദ്ധേയനായിരുന്ന അല്‍ സഅദി 2011ല്‍ ഗദ്ദാഫിയുടെ ഭരണത്തിന്റെ അന്ത്യത്തില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിലേക്കു പലായനം ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :