അല്‍-ക്വൊയ്ദ ബന്ധം: 4 ഇന്ത്യക്കാര്‍ അറസ്റ്റില്‍

മാഡ്രിഡ്| WEBDUNIA| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (12:40 IST)
അല്‍-ക്വൊയ്ദ തീവ്രവാദികളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന നാല് ഇന്ത്യക്കാരടക്കം 15 പേരെ സ്പെയിന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു പാകിസ്ഥാനിയും ഉള്‍പ്പെടും. ഇവരില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും പിടിച്ചെടുത്തതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിസ്‌ലാട്ടയുടെ കിഴക്കന്‍ നഗരത്തില്‍ നിന്നാണ് ഇന്ത്യക്കാരേയും പാകിസ്ഥാനിയേയും അറസ്റ്റ് ചെയ്തത്. മറ്റുള്ള 10 പേര്‍ ബാഴ്സലോണയില്‍ നിന്നാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് പറഞ്ഞു. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് 10 പേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :