അമേരിക്കയില്‍ സിനിമാ തീയേറ്ററില്‍ വെടിവയ്പ്പ്: 14 മരണം

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അമേരിക്കയിലെ കോളറാഡോയില്‍ സിനിമാ തീയേറ്ററില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സിനിമ കാണാന്‍ എത്തിയവര്‍ക്ക് നേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു.

കോളറാഡോയിലെ അറോറ തീയേറ്ററില്‍ ആണ് അക്രമണം ഉണ്ടായത്. ബാറ്റ്മാന്‍ സീരിസില്‍പ്പെട്ട ‘ദി ഡാര്‍ക്ക് നൈറ്റ് റേസ്‘ എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിനിടെയാണ് സംഭവം.

മുഖം‌മൂടി ധരിച്ച തോക്കുധാരിയാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :