അമേരിക്ക ആഭ്യന്തര ചാരപ്രവര്‍ത്തി നടത്തുന്നില്ലെന്ന് ബരാക് ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ആഭ്യന്തര ചാരപ്രവര്‍ത്തി നടത്തുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ആഭ്യന്തര ചാരപ്രവര്‍ത്തികളൊന്നും നടത്തുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും ഒബാമ പറഞ്ഞത്.

അമേരിക്കന്‍ പൗരന്മാരുടേതുള്‍പ്പെടെയുള്ള ഫോണ്‍ വിളികളും ഇമെയിലുകളും ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ്‌ സ്നോഡന്‍ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കുമെന്നും ഒബാമ അറിയിച്ചു.

ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസ്സും കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഉപകരണം ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ്‌ ദേശീയ സുരക്ഷാ സേന ചെയ്യുന്നത്. മറ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തി നടത്തുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ ദേശീയ സുരക്ഷാ സേനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മാത്രമൊണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :