അബു നാസര്‍ ഗള്‍ഫിലെ അല്‍ക്വയ്ദ നേതാവ്

പെഷവാര്‍:| WEBDUNIA|
യമനില്‍ നിന്നുള്ള അബുനാസര്‍ അല്‍-ഹാവേഷിയെ ഗള്‍ഫ് മേഖലയിലെ അല്‍ക്വയ്ദ തലവനായി നാമനിര്‍ദേശം ചെയ്തു.വളരെക്കാലമായി അല്‍ക്വയ്ദയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അബു ബശീര്‍ എന്നാണ് അറിയപ്പെടുന്നത്. 2006ല്‍ അബു സര്‍ഖാവി ഇറാഖില്‍ കൊല്ലപ്പെട്ട ഒഴിവിലേയ്ക്കാണ് അബുനാസര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

സര്‍ഖാവിയുടെ സ്ഥാനത്തേയ്ക്ക് ഇതുവരെ ആരും നിയമിക്കപ്പെട്ടിരുന്നില്ല. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനും അല്‍ സവാഹിരിയും അദ്ദേഹത്തിന്‍റെ നിയമനം അംഗീകരിച്ചതായാണ് അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഗള്‍ഫിലെ അഞ്ചാമത്തെ അല്‍ക്വയ്ദ നേതാവാണ് അബു നാസര്‍. അബു ലയ്ത്ത് അല്‍ ലെയ്ബി, അബു സര്‍ഖാവി, അബ്ദുള്ള കുര്‍ദ്, അബ്ദുള്‍ ഹാദി എന്നിവരായിരുന്നു നാസറിന്‍റെ മുന്‍‌ഗാമികള്‍.

അബ്ദുള്‍ ഹാദിയും, സര്‍ഖാവിയും ഇറാഖില്‍ വച്ചാണ് കൊല്ലപ്പെട്ടത്. അബു ലയ്ത്ത് അല്‍ ലെയ്ബി വസീറിസ്ഥാനില്‍ വച്ചും അബ്ദുള്ള കുര്‍ദ് അഫ്ഗാനിലെ കണ്ഡഹാറില്‍ വച്ചുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് അബു നാസര്‍ പരിശീലനം നേടിയത്. അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ താലിബാനെ നയിച്ചിട്ടുണ്ട്.രണ്ട് മാസത്തോളം ഒസാമ ബിന്‍ ലാദന്‍റെ സുരക്ഷാ തലവനായിരുന്നു അബുനാസര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :