അഫ്ഗാനിസ്ഥാനില്‍ നിന്നും കാനഡ സൈന്യത്തെ പിന്‍വലിച്ചു
കാബുള്‍|
WEBDUNIA|
Last Modified വ്യാഴം, 13 മാര്‍ച്ച് 2014 (14:42 IST)
PRO
അഫ്ഗാനിസ്ഥാനില്‍ നിന്നും കാനഡ പൂര്‍ണമായും സൈനിക നടപടികള്‍ പിന്‍വലിച്ചു. 2001 മുതല്‍ നടത്തുന്ന സൈനികനടപടികളാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സസിന്റെ ആസ്ഥാനത്ത് രാവിലെ പതാകതാഴ്ത്തിയാണ് ഔദ്യോഗിക ചടങ്ങ് നടന്നത്. യുഎസ് ആന്‍ഡ് നാറ്റോ കമാന്‍ഡര്‍ ഇന്‍ ആഫ്ഗാനിസ്താന് ആയ ജനറല്‍ ജോസഫ് എഫ്. ഡണ്‍ഫോര്‍ഡ് ജൂനിയര്‍ മുഖ്യാതിഥിയായിരുന്നു
താലിബാനെ പുറത്താക്കി അഫ്ഗാനിസ്താനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായിട്ടാണ് കാനഡ സൈന്യത്തെ വിന്യസിച്ചത്. 2001 നും 2014 നും ഇടയില്‍ 40,000 സൈനികരാണ് കാനഡയില്‍ നിന്ന് അഫ്ഗാനിലെത്തി സൈനികപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.