അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനികരുടെ ദൗത്യം പൂര്‍ണമായി; ഡേവിഡ് കാമറൂണ്‍

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനികരുടെ ദൗത്യം പൂര്‍ണമായെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനിക ക്യാമ്പ് സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞു.

ഇനി സൈനികര്‍ക്ക് തലയുയര്‍ത്തി മടങ്ങാമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു‍. അഫ്ഗാനിസ്ഥാനില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ആയിക്കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. 5200 ബ്രിട്ടീഷ് സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്. ഈവര്‍ഷം 3800 സൈനികരെ ബ്രിട്ടണ്‍ പിന്‍വലിച്ചിരുന്നു.

2001 ല്‍ അഫ്ഗാന്‍ സൈനിക നടപടി തുടങ്ങിയ ശേഷം 446 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :