അധികൃതരെ പറ്റിച്ച് 12കാരന്‍ ടിക്കറ്റിലാതെ വിമാനയാത്ര നടത്തി‍!

മോസ്കോ| WEBDUNIA|
PRO
PRO
വിമാനത്താവള അധികൃതരെ പറ്റിച്ച് 12കാരന്റെ സൌജന്യ വിമാനയാത്ര! ബ്രസല്‍‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ടിക്കറ്റും ബോര്‍ഡിംഗ് പാസും ഒന്നുമില്ലാതെ ഈ 12കാരന്‍ സ്പെയിനിലേക്ക് വിമാനം കയറിയത്. ബെല്‍ജിയംകാരന്‍ പയ്യനാണ് പണി പറ്റിച്ചത്. 12കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസല്‍‌സില്‍ നിന്ന് വിമാനത്തില്‍ സ്പാനിഷ് നഗരമായ മലാഗയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ഈ ബാലന്‍ പൊലീസിന്റെ വലയില്‍ ആയത്. ജെറ്റ് എയര്‍ ഫ്ലൈറ്റില്‍ ആയിരുന്നു യാത്ര. ബാലന്‍ വിമാനത്തില്‍ കയറിയ വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല.

സംഭവത്തേക്കുറിച്ച് വിമാനത്താവള അധികൃതരും ജെറ്റ് എയര്‍ ഫ്ലൈറ്റ് അധികൃതരും അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :