അത്ഭുതശിശുവിന്‍റെ നാല് കാലുകള്‍ മുറിച്ച് നീക്കി!

Six-legged baby
കറാച്ചി| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ ഒരു ഗ്രാമീണ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആറുകാലുമായി ജനിച്ച അത്ഭുത ശിശുവിനെ വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും അധികമുണ്ടായിരുന്ന നാല് കാലുകളും മുറിച്ച് നീക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും എന്നാല്‍ സര്‍ജിക്കല്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കറാച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചെയില്‍ഡ്‌ ഹെല്‍ത്തിലെ ഡോക്ടര്‍ ജമാല്‍ റാസയുടെ നേതൃത്വത്തിലാണ്‌ നടത്തിയത്‌. യഥാര്‍ത്ഥത്തില്‍ കുഞ്ഞിന് രണ്ട് കാലുകള്‍ മാത്രമേയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചു. ജനിക്കേണ്ടിയിരുന്ന രണ്ടോ മൂന്നോ കുട്ടികളില്‍ ഒരാള്‍ മാത്രം ഗര്‍ഭപാത്രത്തില്‍വച്ച്‌ അതിജീവനം നടത്തിയതാണ് പ്രശ്നത്തിന് കാരണമായത്‌. മറ്റുള്ളവരുടെ ചില അവയവങ്ങള്‍ മാത്രമാണ്‌ വികാസം പ്രാപിച്ചത്‌. ഇവയാകട്ടെ, അതിജീവിച്ച കുഞ്ഞില്‍ പറ്റിപ്പിടിക്കുകയും കാലുകള്‍ പോലെ വളരുകയും ആയിരുന്നു.

സര്‍ക്കാര്‍ ചെലവിലാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നു പിതാവും എക്സ്‌റേ ടെക്നീഷ്യനുമായ ഇമ്രാന്‍ ഷെയ്ഖ്‌ പറഞ്ഞു. തങ്ങള്‍ പാവങ്ങളാണെന്നും ഓപ്പറേഷനു സഹായിച്ച സര്‍ക്കാരിനും ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ജറി വിജയമായിരുന്നെങ്കിലും സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ തുടര്‍ന്നും ശസ്ത്രക്രിയകള്‍ ആവശ്യമായി വരാം. കുഞ്ഞിനെ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിലും തുടര്‍ന്നും സഹായം ഏര്‍പ്പെടുത്തുമെന്നും സിന്ധ്‌ പ്രവിശ്യയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :