ഇസ്ലാമാബാദ്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അഞ്ച് ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന് മോചിപ്പിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെയാണ് മോചിപ്പിച്ചത്. ഇവരില്‍ നാലു പേര് മത്സ്യത്തൊഴിലാളികളാണ്.
മോചിതരായ നാല് മത്സ്യത്തൊഴിലാളികളും ആറു മാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കറാച്ചിയിലെ മാലിര്‍ ജില്ലാ ജയിലില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്.
വാഗാ അതിര്‍ത്തിയില്‍വച്ച് ഇവരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതായും പാക് അധികൃതര്‍ അറിയിച്ചു.