Last Modified വ്യാഴം, 3 സെപ്റ്റംബര്‍ 2015 (16:12 IST)
ചുരുങ്ങിയ പണച്ചിലവില്‍ വമ്പന്‍ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ഷവോമി
ലാപ്ടോപ്പ് വിപണിയിലേക്കുമെത്തുന്നു. ആദ്യ മോഡല്‍ അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിളിന്റെ മാക്ബുക് എയറിനും ലെനോവയുടെ തിങ്ക്പാഡിനും സമാനമായ കോണ്ഫിഗുറേഷനിലുള്ള ലാപ്ടോപ്പ് ഇറക്കാനാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാപ്ടോപ്പിനായി ഡിസ്പ്ലേ, മെമ്മറി ചിപ്പുകള്‍ എന്നിവയ്ക്കായി സാംസംഗുമായി ഷവോമി കരാറായെന്നാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷം മുമ്പ് മാത്രം വിപണിയിലേക്കെത്തിയ ഷവോമി ഇതിനോടകം മുന്‍നിര സ്ഥാനങ്ങളില്‍ ഒന്നായിട്ടുണ്ട്.