ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം: 134 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂലൈ 2021 (20:54 IST)
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബല്‍ ഫിനാന്‍സ് പട്ടികയില്‍ ഒന്നാമതെത്തി ഐസ്‌ലാൻഡ്, യുഎഇ‌യാണ് പട്ടികയിൽ രണ്ടാമതുള്ളത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തം എന്നിവയ്ക്കൊപ്പം കൊവിഡ് അപകടസാധ്യത കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

134 രാജ്യങ്ങളുടെ പട്ടികയിൽ 91ആം സ്ഥാനത്താണ്. ഖത്തർ മൂന്നാം സ്ഥാനത്തുള്ള പട്ടികയിൽ സിംഗപ്പൂരാണ് നാലാമത്. ഫിന്‍ലന്‍ഡ്, മംഗോളിയ, നോര്‍വെ, ഡെന്‍മാര്‍ക്ക്, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ബഹ്‌രൈൻ 12 സ്ഥാനത്തും കുവൈത്ത് 18, സൗദി 19 സ്ഥാനത്താണ്. ഫിലിപ്പീൻസാണ് പട്ടികയിൽ ഏറ്റവും പുറകിലുള്ള രാജ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :