വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 3 ഏപ്രില്‍ 2020 (08:18 IST)
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് അടിയന്തര സാമ്പത്തിക
സഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്. ഒരു ബില്യൺ അമേരിക്കൺ ഡോളറാണ് ഇന്ത്യയ്ക്ക് നൽകുന്നത്. ടെസ്റ്റിങ് കിറ്റുകൾ വെന്റിലേറ്ററുകൾ, ആരോഗ്യ ഉപകരണങ്ങൾ എന്നിവ വാങ്ങാനും കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ലബോറട്ടറികൾ സജ്ജികരിക്കുന്നതിനും ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നതിനും രോഗികളുടെ ചികിത്സയ്ക്കും, കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിയ്ക്കാം. കോവിഡ് പ്രതിരോധിക്കുന്നതിനായുള്ള ഒന്നാംഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 40 രാജ്യങ്ങൾക്ക് കൂടി അധികം വൈകാതെ ധനസഹായം പ്രഖ്യാപിക്കും.