ഗാസയെ രണ്ടായി വിഭജിച്ചു, വേണ്ടിവന്നാൽ ലെബനോനെതിരെയും യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (14:28 IST)
ഇസ്രായേല്‍ ഹമാസ് യുദ്ധം തുടങ്ങി ഒരു മാസം തികയാനിരിക്കെ ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്. ഇസ്രായേല്‍ സേന തീരപ്രദേശത്ത് എത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

അതേസമയം വെടിനിര്‍ത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. പശ്ചിമേഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും. അതിനിടെ വേണ്ടിവന്നാല്‍ ലെബനോനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അതിനായി ഇസ്രായേല്‍ സജ്ജമാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഗാസയില്‍ 9770 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാലായിരത്തിലധികവും കുട്ടികളാണ്. ഹമാസ് ബന്ദിയാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ട് പോകുമെന്നാണ് ഇസ്രായേല്‍ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :